Site icon Malayalam News Live

കറുകച്ചാല്‍ സ്വദേശിയായ 19കാരി ആംബുലൻസില്‍ പ്രസവിച്ചു; കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടെയാണ് യുവതി ആൺകുട്ടിക്ക് ജന്മം നൽകിയത്

പാമ്പാടി: കറുകച്ചാല്‍ സ്വദേശിയായ ഗർഭിണി ആംബുലൻസില്‍ പ്രസവിച്ചു. ഗർഭിണിയെയും കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടെ പാമ്പാടിയില്‍ വെച്ചാണ് യുവതി ആംബുലൻസില്‍ പ്രസവിച്ചത്.

പത്തനാട്ടു നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ്‌ 19 കാരിയായ കറുകച്ചാല്‍ സ്വദേശിനി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

പത്തനാട് സ്വദേശിയുടെ അണ്ണൻസ് എന്ന ആംബുലൻസിലാണ് കറുകച്ചാല്‍ സ്വദേശിനി ജെസിയാ മോമോളെ കോട്ടയത്തേക്ക് കൊണ്ടുപോയത്.

യാത്രക്കിടെ പാമ്പാടിക്ക് അടുത്ത് വച്ച്‌ യുവതി ആംബുലൻസില്‍ പ്രസവിക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും എത്തിച്ചു.

തുടർന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് പ്രാഥമിക വിവരം.

Exit mobile version