Site icon Malayalam News Live

കനത്ത പുകമഞ്ഞ്: ഡൽഹി – തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി; വലഞ്ഞ് നിരവധി മലയാളികള്‍

ഡൽഹി: ഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി.

കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്.
എയർഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി.

യാത്രക്കാർ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. റീഫണ്ട്‌ 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു.

വിദേശത്തു നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡൽഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഡൽഹി വിമാനത്താവളത്തില്‍ നിരവധി വിമാന സർവീസുകള്‍ വൈകുന്നുണ്ട്.

കനത്ത മുടല്‍മഞ്ഞിനെ തുടർന്ന് ഡൽഹിയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയില്‍, വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ഡൽഹിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.

Exit mobile version