Site icon Malayalam News Live

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

 

ഡൽഹി : രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് ലഭിച്ചിരിക്കുന്നത്.

എക്സൈസ് കമ്മീഷണർ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡല്‍ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനില്‍കുമാർ, എസിപി ഷീൻ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാർ സികെ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്‌ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്‌ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോഗസ്ഥർ.

അഗ്നിശമന സേന വിഭാഗത്തില്‍ സ്തുത്യർഹ സേവനത്തിന് കേരളത്തില്‍ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനില്‍കുമാർ എസ്., അനില്‍ പി മണി എന്നിവർക്കാണ് മെഡല്‍. അഗ്നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡല്‍ ലഭിച്ചു.

Exit mobile version