Site icon Malayalam News Live

ഡൽഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍; ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍

ഡൽഹി: തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിച്ച്‌ ഡൽഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോര്‍ട്ട്.

ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്.
വായു മലിനീകരണ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി. പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചു കൊണ്ടും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറഞ്ഞെന്നാണ് പുറത്തു വരുന്ന കണക്കുകള്‍.

അതേസമയം, വായു മലിനീകരണ തോത് ഉയരുന്നതില്‍ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ ജാഗ്രത പാലിക്കണം, സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. മറിച്ചായാല്‍ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version