Site icon Malayalam News Live

വിനോദസഞ്ചാരികളുടെ വാഹനം ഇടിച്ച് കേഴമാന് പരിക്ക്; വനംവകുപ്പ് ഓഫീസിൽ അറിയിച്ചപ്പോൾ സംഭവം നടന്നത് എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണെന്ന് മറുപടി; വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ വനംവകുപ്പിന്റെ അനാസ്ഥമൂലം ചത്തു

ഇടുക്കി: വണ്ടിപ്പെരിയാറിൽ വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ വനംവകുപ്പിന്റെ അനാസ്ഥമൂലം ചത്തു.

നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്.

സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചു.

എന്നാൽ, എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു മറുപടി.

Exit mobile version