Site icon Malayalam News Live

ദീപക് ആത്മഹത്യ ചെയ്ത കേസ്; പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: കോഴിക്കോട്  സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോണ്‍ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. എന്നാല്‍ 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡില്‍ കഴിയേണ്ടതില്ലെന്നുമാണ് പ്രിതിഭാഗത്തിന്റെ വാദം.

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്‍റെ പരാതി.

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ബസില്‍ ലൈംഗികാതിക്രമം നടന്നില്ലെന്ന് എല്ലാവരും പറയുമ്പോൾ ലൈംഗികാതിക്രമം നടന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിജിത.

Exit mobile version