Site icon Malayalam News Live

സ്കൂട്ടർ യാത്രക്കാരന്റെ മരണം; അപകടത്തിനിരയാക്കിയ വാഹനത്തെയും പ്രതിയെയും പിന്തുടർന്ന് കണ്ടെത്തി പോലീസ് 

സ്വന്തം ലേഖകൻ 

കോഴിക്കോട്: സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനത്തെ പിന്തുടർന്ന് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം ആരംഭിച്ച കസബ പോലീസ് വളരെ വേഗം വാഹനത്തെ തിരിച്ചറിയുകയും തമിഴ്നാട് ഈരോട് പാസൂർ സ്വദേശി ശരവണനെയാണ് കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലപുള്ളി സ്വദേശി വെങ്കിടാചലപതിയാണ് 22/8/23 അപകടത്തിൽ മരണപ്പെട്ടത്.

സ്കൂട്ടർ യാത്രക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടതാവാം എന്ന സംശയമാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. മികവാർന്ന രീതിയിൽ വളരെ വേഗത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് നിരവധി വാഹനങ്ങളിൽ നിന്നാണ് അപകടത്തിനിടയാക്കിയ കാറിനെ പിന്തുടർന്ന് കണ്ടെത്തിയത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , എ എസ് പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്, സബ് ഇൻസ്പെക്ടർ മാരായ രാജേഷ് സി.കെ, വിനോദ്, സീനിയർ പോലീസ് ഓഫീസർമാരായ രാജീദ് .ആർ, ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version