Site icon Malayalam News Live

ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹം; മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു

കോഴിക്കോട്: കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

വടകര അക്ളോത്ത് നട ശ്മശാന റോഡിന് സമീപത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടത്.
ചോറോട് സ്വദേശി 62 കാരനായ ചന്ദ്രനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രാവിലെ പാല് വാങ്ങാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്ത് നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു.

ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version