Site icon Malayalam News Live

ഏഴ് ദിവസത്തില്‍ പാടുകള്‍ മാറി മുഖം വെട്ടിത്തിളങ്ങും; തൈര് ഉപയോഗിച്ചുള്ള ഈ വിദ്യ പരീക്ഷിച്ച്‌ നോക്കൂ

കോട്ടയം: ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും.

ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകള്‍ ഉപയോഗിച്ചാലും വിചാരിച്ച ഫലം കിട്ടണമെന്നില്ല.
ചിലപ്പോള്‍ ഇവ അലർജി വരെ ഉണ്ടാക്കാം. അതിനാല്‍, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങള്‍ തേടുന്നതാണ് എപ്പോഴും നല്ലത്.

നിങ്ങളുടെ വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാല്‍ ഇക്കാര്യം പലർക്കും അറിയില്ല. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ എളുപ്പത്തില്‍ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തില്‍ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.

ആവശ്യമായ സാധനങ്ങള്‍

കടലമാവ് – 2 ടേബിള്‍സ്‌പൂണ്‍

കറ്റാർവാഴ ജെല്‍ – 1 ടേബിള്‍സ്‌പൂണ്‍

ചുവന്ന പരിപ്പ് – 1 ടേബിള്‍സ്‌പൂണ്‍

തൈര് – 1 ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് കടലമാവ്, കറ്റാർവാഴ ജെല്‍, ചുവന്ന പരിപ്പ്, തൈര് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം, ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. നന്നായി ഉണങ്ങുമ്പോള്‍ കഴുകി കളയാവുന്നതാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാല്‍ വളരെ നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.

Exit mobile version