Site icon Malayalam News Live

ക്രിസ്തുമസ് ദിനത്തില്‍ ഇടുക്കിയില്‍ നിന്നും ദുരന്തവാര്‍ത്ത. തൊടുപുഴയില്‍ തൊമ്മൻകുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.

ഇടുക്കി : മോസിസ് ഐസക്ക്(17) ബ്ലസൻ സാജൻ(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും കുടുംബസുഹൃത്തുക്കളാണ്.

ക്രിസ്മസ് ദിനത്തില്‍ ഇരുവരും കുടുംബങ്ങള്‍ക്കൊപ്പം തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. വെള്ളച്ചാട്ടം സന്ദര്‍ശിച്ച്‌ മടങ്ങുന്നതിനിടെയാണ് ഇവര്‍ പള്ളിയുടെ സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്.

ഒരുപെണ്‍കുട്ടിയും മരിച്ചരണ്ടുപേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂവരും കയത്തില്‍ അകപ്പെട്ടെന്നാണ് വിവരം. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് മോസിസ് ഐസക്കിനെയും ബ്ലസൻ സാജനെയും കരയ്ക്കെത്തിക്കാനായത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Exit mobile version