Site icon Malayalam News Live

കോട്ടയം വൈക്കത്ത് ബൈക്കിൽ പോകുകയായിരുന്നു സിവിൽ പോലീസ് ഉദ്യോഗസ്ഥനേയും ഒമ്പതും ആറും വയസ്സുള്ള കുട്ടികളെയും വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം; സംഭവത്തിൽ കേസെടുത്ത് വൈക്കം പോലീസ്

വൈക്കം: ബൈക്കില്‍ പോകുകയായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെയും കുട്ടികളെയും റോഡില്‍ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതി.

തലയോലപ്പറമ്പ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും വൈക്കം വെച്ചൂർ അംബികാമാർക്കറ്റ് സ്വദേശിയുമായ സുനില്‍കുമാറാണ് വൈക്കം പോലീസില്‍ പരാതി നല്‍കിയത്. മദ്യലഹരിയിലായിരുന്നു ഇയാള്‍ മുൻവൈരാഗ്യത്തെത്തുടർന്നാണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി കുട്ടികളുമൊത്ത് ബൈക്കില്‍ വരുന്നതിനിടയില്‍ മാമ്പ്ര ക്ഷേത്രത്തിനു സമീപം റോഡില്‍ വാഹനം തടയുകയും അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും മകളുടെ കൈയില്‍ പിടിച്ച്‌ വലിക്കുകയുമായിരുന്നു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനും ഒൻപതും ആറും വയസുള്ള കുട്ടികളും വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വെച്ചൂർ മഠത്തിച്ചിറയില്‍ അഭിമന്യൂവിനെതിരേ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version