സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സിന് പുറത്ത്.: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സിന് പുറത്ത്.
കെ.എല്‍ രാഹുലിന്റെ സെഞ്ചുറി മികവിലാണ് 67.4 ഓവറില്‍ 245 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇന്ത്യക്കായി 101 റണ്‍സെടുത്ത് രാഹുല്‍ ടോപ് സ്‌കോററായി. 38 റണ്‍സുമായി വിരാട് കോഹ്ലിയും 24 റണ്‍സുമായി ശര്‍ദുല്‍ ഠാക്കൂറും മികച്ച പിന്തുണനല്‍കി. ദക്ഷിണാഫ്രിക്കക്കായി കഗിസൊ റബാഡ അഞ്ച് വിക്കറ്റെടുത്തു. നന്ദ്രെ ബര്‍ഗര്‍ മൂന്നും മാര്‍ക്കോ ജാൻസൻ, കോട്‌സെ എന്നിവര്‍ ഓരോ വിക്കറ്റ് വിതവും നേടി.
ആദ്യഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യ പിന്നീട് പിടിച്ചുനില്‍ക്കുകയായിരുന്നു. ആദ്യ പത്ത് ഓപ്പറിനിടെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ(5), യശ്വസി ജയ്‌സ്വാള്‍(17) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ആദ്യദിനം മഴമൂലം മൂന്നാംസെഷൻ പൂര്‍ത്തിയാക്കാനായിരുന്നില്ല.
ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ഒന്നില്‍കൂടുതല്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യൻ താരമായി രാഹുല്‍മാറി. അഞ്ച് സെഞ്ചുറിയുള്ള സച്ചിൻ ടെണ്ടുല്‍ക്കറാണ് മുന്നില്‍. സെഞ്ചൂറിയനില്‍ രണ്ട് സെഞ്ചുറിനേടുന്ന ആദ്യവിദേശതാരമെന്ന പ്രത്യേകതയും ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കി.
