Site icon Malayalam News Live

ലോകകപ്പ് ഫെെനലില്‍ തോറ്റെങ്കിലും ഇന്ത്യൻ ടീമിന് ലഭിക്കുക കോടികള്‍; മറ്റ് ടീമുകളുടെ സമ്മാനത്തുകയും ചെറുതല്ല; കണക്കുകള്‍ പുറത്ത്

ഡൽഹി: നൂറ്റിനാല്പത് കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമായ ദിനമായിരുന്നു ഇന്നലെ.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നീലക്കടലാക്കി ആര്‍ത്തുവിളിച്ച ഒന്നരലക്ഷത്തോളം കാണികളെ നിശ‌ബ്ദരാക്കി, ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് ഓസ്ട്രേലിയ ലോകകിരീടത്തില്‍ മുത്തമിട്ടത്.

എന്നാല്‍ ലോകകപ്പില്‍ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയാണെന്ന് അറിയാമോ? വിജയിക്കുന്ന ടീമിന് 83കോടിയാണ് (10 മില്യണ്‍ ഡോളര്‍) സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പുകളാകുന്ന ടീമിന് 16കോടിയാണ് നല്‍കുന്നത്. അതായത് ഇന്ത്യയ്ക്ക് ഏകദേശം 16.67കോടി രൂപ കിട്ടും. സെമിയില്‍ തോറ്റ് പുറത്തായ ടീമുകളായ ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും ലഭിക്കുന്നത് ആറ് കോടി രൂപ വീതമാണ്.

ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക.

ഇതനുസരിച്ച്‌ ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിച്ച ഓസ്ട്രേലിയക്ക് രണ്ടേകാല്‍ കോടി രൂപ കൂടി അധികമായി ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒൻപത് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 2.90 കോടി രൂപ കൂടുതലായി ലഭിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലൻഡ്സ് ടീമുകള്‍ക്ക് 84ലക്ഷം വീതവും ലഭിക്കുമെന്നാണ് വിവരം.

Exit mobile version