Site icon Malayalam News Live

പാലത്തിലൂടെ ഓടികളിക്കുന്നതിനിടെ രണ്ടരവയസ്സുകാരൻ 50 അടിയോളം താഴ്ചയിലേക്ക് വീണു; കുട്ടിക്ക് രക്ഷകനായത് സിവില്‍ പോലീസ് ഓഫീസർ സജിരാജ്; കുട്ടിക്കൊപ്പം പുഴയിലേക്ക് എടുത്തുചാടി ഉദ്യോ​ഗസ്ഥൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു

ഇരുമ്പഴികള്‍ക്കിടയിലൂടെ 50 അടിയോളം താഴ്ചയിലേക്ക് വീണ രണ്ടരവയസ്സുകാരന് രക്ഷകനായത് സിവില്‍ പോലീസ് ഓഫീസർ സജിരാജ്;

മലപ്പുറം: കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ പാലത്തില്‍ ഓടിക്കളിക്കുന്നതിനിടെ കരിമ്പുഴയില്‍ വീണ രണ്ടര വയസ്സുകാരനെ പോലീസ് ഓഫിസർ രക്ഷപ്പെടുത്തി. കുട്ടി ഇരുമ്പഴികള്‍ക്കിടയിലൂടെ കരിമ്പുഴയിലേക്ക് വീഴുകയായിരുന്നു.

ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സജിരാജ് ഉടൻ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. പുഴയിലെ വെള്ളമുള്ള ഭാഗത്ത്‌ വീണതിനാല്‍ കുട്ടിക്ക് അപകടം സംഭവിച്ചില്ല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മലപ്പുറം പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മലപ്പുറം പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ പാലത്തില്‍ ഓടിക്കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരൻ ഇരുമ്പഴികള്‍ക്കിടയിലൂടെ കരിമ്പുഴയിലേക്ക് വീണു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സജിരാജ് ഉടൻ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്ഷപ്പെടുത്താനായി എടുത്തുചാടിയത്. പുഴയിലെ വെള്ളമുള്ള ഭാഗത്ത്‌ വീണതിനാല്‍ കുട്ടിക്ക് അപകടം ഒന്നും സംഭവിച്ചില്ല. ആത്മാർഥമായി കർത്തവ്യനിർവഹണം നടത്തിയ സഹപ്രവർത്തകന് അഭിനന്ദനങ്ങള്‍…

Exit mobile version