Site icon Malayalam News Live

സിപിഎം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് പന്തളം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ കെ.വി. പ്രഭ; ഉടൻ സിപിഎമ്മില്‍ ചേരുമെന്ന് വിവരം

പത്തനംതിട്ട: സിപിഎം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലർ.

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗണ്‍സിലർ കെ.വി. പ്രഭയാണ് പ്രതിഷേധ ധർണയില്‍ പങ്കെടുത്തത്. നഗരസഭ ഭരണത്തിന് എതിരെയാണ് സിപിഎം ധർണ്ണ നടത്തിയത്.

നഗരസഭയില്‍ അടിമുടി അഴിമതി ആണെന്ന് പ്രഭ ആരോപിച്ചു. ഭരണസമിതിക്ക് എതിരെ പരസ്യ നിലപാട് എടുത്തതിന് പ്രഭയെ ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, കെ.വി. പ്രഭ ഉടൻ സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം.

Exit mobile version