Site icon Malayalam News Live

‘വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി’; കല്ലേറില്‍ എംഎല്‍എയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പരാജയ ഭീതിയില്‍ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവർത്തകർ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
കരുനാഗപ്പള്ളി എംഎല്‍എ സി ആർ മഹേഷിൻ്റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികള്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റു.

നിരവധി കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വി ഡി സതീശൻ പറയുന്നത്.

എംഎല്‍എയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടണ്ട്. പരാജയം ഉറപ്പിച്ച സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത.

സംസ്ഥാന വ്യാപകമായിപൊലീസ് ജാഗ്രത പാലിക്കണം. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Exit mobile version