Site icon Malayalam News Live

‘കെഎസ്‌ആര്‍ടിസിയിലെ സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും’: ഗതാഗത മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: ജൂണ്‍ 15മുതല്‍ എല്ലാ സ്ത്രീകള്‍ക്കും കെഎസ്‌ആർടിസിയില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍.

കെഎസ്‌ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഎസ്‌ആർടിസിക്ക് സർക്കാർ അധിക സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘കെഎസ്‌ആർടിസിയെ മെച്ചപ്പെടുത്തുന്നതിന് വേണ്ട വിശദമായ ചർച്ച നടത്തുന്നുണ്ട്. കെഎസ്‌ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര നല്‍കും. സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ സർക്കാർ നിലനില്‍ക്കുന്നത്. പദ്ധതി നടത്തിപ്പിനെ കുറിച്ച്‌ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതൊക്കെ സർവീസുകളില്‍ സൗജന്യം എന്നതില്‍ ചർച്ച നടക്കുകയാണ്. മുഖ്യമന്ത്രി ഇതിന്റെ കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തൊഴിലിടത്തേക്ക് പോകുന്ന വനിതകള്‍ക്ക് കെെത്താങ്ങാകും. സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല. അത് സർക്കാർ നടപ്പിലാക്കും’- സി പി ജോണ്‍ വ്യക്തമാക്കി.

 

Exit mobile version