Site icon Malayalam News Live

കരോൾ സംഘം വീട്ടിൽ കയറിയില്ല; ഏഴ് വര്‍ഷം മുൻപ് നടന്ന സംഭവത്തിന്റെ വൈരാഗ്യം മനസില്‍ സൂക്ഷിച്ചു; കുരിശുംമൂട് വള്ളിക്കാഞ്ഞിരം റോഡില്‍ ദമ്പതികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ്

മുട്ടുചിറ: ക്രിസ്മസ് കാരള്‍ സംഘം ഏഴു വര്‍ഷം മുന്‍പു വീട്ടിലെത്താതിരുന്നതിന്റെ വൈരാഗ്യത്തില്‍ ദമ്പതികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിയതായി പരാതി.

മഠത്തിക്കുന്നേല്‍ സന്തോഷ് ജോണ്‍ (52), ഭാര്യ സീന സന്തോഷ് (47) എന്നിവരുടെ നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും തോളിലും കൈയ്ക്കും വെട്ടേറ്റു സന്തോഷ് ആശുപത്രിയിലാണ്.

കുരിശുംമൂട് വള്ളിക്കാഞ്ഞിരം റോഡില്‍ ശനിയാഴ്ച രാത്രിയിലാണു സംഭവം. അയല്‍വാസി കുരിശുംമൂട് തൈപ്പറമ്പില്‍ സിജോയിയെ (35) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഏഴുവര്‍ഷം മുന്‍പ് നാട്ടിലെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ വീടുകളില്‍ കാരള്‍ നടത്തിയിരുന്നു. സിജോയിയുടെ വീട്ടില്‍ പോകാതിരുന്നതിനെച്ചൊല്ലി അന്നു തര്‍ക്കവും കേസും ഉണ്ടായിരുന്നതായും സന്തോഷ് പറഞ്ഞു.

Exit mobile version