ഡല്‍ഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു.
രണ്ടുമാസത്തേക്കുള്ള ഇന്ധനമാണ് സ്റ്റോക്കുള്ളതെന്ന് പെട്രോളിയം മന്ത്രാലയം. അതേസമയം ഇന്ധനം വഹിച്ചുള്ള കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി ടീം ഇന്ത്യയായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു. ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.
അതിർത്തി, തീരദേശ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പുലർത്താലും പ്രധാനമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. പെട്രോള്‍ ഡീസല്‍ എന്നിവയുടെ തീരുവ കുറച്ചതോടെ വില ഉയരില്ലെന്നാണ് പെട്രോളിയം മന്ത്രാലയം നല്‍കുന്ന സൂചന.
