Site icon Malayalam News Live

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

കോട്ടയം: മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്.

തെറ്റായ ജീവിത രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. മരുന്നുകളുടെ ഉപയോഗം, സമ്മര്‍ദ്ദം, ആഹാരത്തിലെ ഫൈബറിന്റെ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇതെല്ലാം മലബന്ധത്തിന് കാരണമാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഫൈബര്‍ ധാരളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധം തടയാനുള്ള പ്രധാന വഴികളാണ്. കൂടാതെ രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ശോധനയ്ക്ക് സഹായിക്കും.

കുടലിലെ മസിലുകളെ ഉത്തേജിപ്പിക്കും. പൊതുവേയുള്ള ആരോഗ്യത്തിന് മാത്രമല്ല മലബന്ധം തടയുന്നതിനും വ്യായാമം സഹായിക്കും. ആരോഗ്യകരമായ ഫാറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.

Exit mobile version