Site icon Malayalam News Live

പിണറായിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ആക്രമിച്ച കേസില്‍ സിപിഎം അനുഭാവി അറസ്റ്റില്‍; ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്

കണ്ണൂർ: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

കനാല്‍ക്കര സ്വദേശി വിപിൻ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സിപിഎം അനുഭാവിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പിണറായി വെണ്ടുട്ടായി കനാല്‍ക്കരയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിർമിച്ച പ്രിയദർശിനി മന്ദിരമാണ് ഉദ്ഘാടനത്തിന് തൊട്ടുമുൻപ് ആക്രമിച്ചത്.

സംഭവത്തില്‍ ആദർശ് എന്നൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊർജ്ജിതമാണ്.

കെട്ടിത്തിന്റെ ജനല്‍ ചില്ലുകള്‍ തകർത്ത്, വാതിലിന് തീയിട്ടിരുന്നു. പിന്നില്‍ സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ്‌ ആരോപണം. ഇന്നലെ രാവിലെയായിരുന്നു ജനല്‍ ചില്ലുകള്‍ തകർത്ത നിലയില്‍ കണ്ടത്.

സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. ജനല്‍ച്ചില്ലുകള്‍ തകർക്കുകയും സിസിടിവി ക്യാമറകള്‍ അടർത്തി മാറ്റുകയും ചെയ്ത പ്രതികള്‍ വാതിലിനു തീയിടുകയും ചെയ്തു.

Exit mobile version