Site icon Malayalam News Live

മാങ്ങാനം സ്‌കൂൾ ജംക്‌ഷനിൽ ബവ്റിജസ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്; വിജയപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്‌ന ധർണ നടത്തി

വിജയപുരം: വിദ്യാലയങ്ങളും ആരാധനാലയങ്ങളും ലഹരി മോചന കേന്ദ്രവും അഗതി മന്ദിരവും ആശുപത്രിയും ഉൾപ്പെടെ പ്രവർത്തിക്കുന്ന മാങ്ങാനം സ്‌കൂൾ ജംക്‌ഷനിൽ ബവ്റിജസ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിജയപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്‌ന ധർണ നടത്തി.

കോട്ടയം ബസേലിയസ് കോളേജ് കെഎസ്‌ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സായാഹ്‌ന ധർണ ഡിസിസി സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് മിഥുൻ ജി. തോമസ് നേതൃത്വം നൽകി.

മദ്യവിരുദ്ധ സമരസമിതി അധ്യക്ഷൻ പ്രഫ. സി.മാമച്ചൻ മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. മാത്യു വർക്കി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാം സൈമൺ, പഞ്ചായത്ത് മെമ്പർമാരായ ഷൈനി വർക്കി, സിസി ബോബി, മഹിളാ കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി മഞ്ജു എം. ചന്ദ്രൻ, വെസ്‌റ്റ് ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് രശ്മി വിജയൻ, കോൺഗ്രസ് നേതാക്കളായ രഞ്ജി ഡേവിഡ്, ഷിബു ഏഴേപുഞ്ചയിൽ, റോയ് ഇടയത്ര, സോളമൻ തോമസ്, സതീഷ് പാലത്താറ്റിൽ, തോമസ് സൈമൺ, ജിജോ പെരിഞ്ചേരി, കെ.ജി. മോഹനൻ, അശോകൻ, വിനോദ് വട്ടവേലി, വിനോദ് കുര്യൻ, മതമേലധ്യക്ഷന്മാർ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version