Site icon Malayalam News Live

വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി; തിരുവനന്തപുരത്ത് 48 കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയിലേക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ നിന്ന് 48 കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍ ചേർന്നു.

നെയ്യാറ്റിൻകര കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ ഉള്‍പ്പടെ ഉള്ളവരാണ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന കാര്യലായത്തില്‍ വച്ച്‌ ന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷും ചേർന്ന് നേതാക്കളെ ഷാള്‍ അണിയിച്ച്‌ സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ബിജെപി പ്രവർത്തകർ സിപിഐഎമ്മില്‍ ചേർന്നിരുന്നു. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ 10 പേരാണ് ബിജെപി വിട്ടത്.

ഒബിസി മോർച്ച ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡൻറ് തങ്കരാജ് ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടിവിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പനാണ് പ്രവർത്തകരെ സ്വീകരിച്ചത്.

Exit mobile version