Site icon Malayalam News Live

’24 മണിക്കൂര്‍’ ചോദ്യത്തോട് പൊട്ടിത്തെറിച്ച്‌ വി ഡി സതീശൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല; നാളെയെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക 24 മണിക്കൂറിനുള്ളില്‍ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച്‌ വി ഡി സതീശൻ.

ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക 24 മണിക്കൂറിനുള്ളില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.

തെറ്റായ വാർത്തകള്‍ നല്‍കി നിങ്ങളുടെ വിശ്യാസിത കളയരുതെന്നായിരുന്നു രോഷത്തോടെ സതീശൻ പ്രതികരിച്ചത്. ഡൽഹിയില്‍ ഹൈക്കമാൻഡുമായുള്ള ചർച്ചകകള്‍ക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചത്.

അതേസമയം ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പട്ടിക നാളെയോടെ എന്നും കെ പി സി സി അധ്യക്ഷൻ സൂചന നല്‍കി.

തർക്കങ്ങള്‍ ഒന്നുമില്ലെന്ന് കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു. ഇന്ന് യോഗം ചേർന്നിട്ടില്ലെന്നും മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് യോഗം ചേരാനാകത്തതെന്നും നേതാക്കള്‍ വിവരിച്ചു. നാളെ യോഗം ചേർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Exit mobile version