Site icon Malayalam News Live

നമ്മൾ ഒരു രാജ്യത്തിന്റെയും അടിമകളല്ലെന്ന് കോൺഗ്രസ്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇളവ് നൽകിയ അമേരിക്കൻ നടപടിയിൽ വിമർശനം

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മോദി സർക്കാർ രാജ്യത്തെ ഈ അവസ്ഥയിലേക്ക് താഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണം, എവിടെ നിന്ന് വാങ്ങരുത് എന്ന് അമേരിക്ക തീരുമാനിക്കുകയാണ്. ഇന്ത്യയ്ക്ക് അനുമതി നൽകാൻ അമേരിക്ക ആരാണ് എന്നാണ് ജനങ്ങളുടെ മനസ്സിൽ ഉള്ള ചോദ്യം. നമ്മൾ ഒരു രാജ്യത്തിന്റെയും അടിമകളല്ല, നമ്മൾ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. അമേരിക്കയോട് ചോദ്യം ചോദിക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ല. കാരണം അദ്ദേഹം രാജ്യത്തെ അമേരിക്കയ്ക്ക് പണയപ്പെടുത്തി എന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇളവ് നൽകിയ അമേരിക്കൻ നടപടി ട്രംപിന്റെ പുതിയ കളി എന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

ഡൽഹിയിലെ സുഹൃത്തിനോട് പുടിനിൽ നിന്ന് നിങ്ങൾക്ക് എണ്ണ ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ അമേരിക്കൻ ബ്ലാക്ക് മെയിൽ എത്രനാൾ തുടരും എന്നും ജയറാം രമേശ് ചോദിച്ചു. നമ്മുടെ ഊർജസ്രോതസ്സുകൾ നേടിയെടുക്കാൻ അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. അമേരിക്കയുടെ പ്രസ്താവനയിൽ കേന്ദ്രം മൗനം പാലിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Exit mobile version