Site icon Malayalam News Live

ലോക്‌സഭാ തെരഞ്ഞെടുപ്പ് ;  സഖ്യനീക്കങ്ങള്‍ക്കായി അഞ്ചംഗ സമിതി രൂപീകരിച്ച്‌ കോണ്‍ഗ്രസ്.

 

 

ഡൽഹി : മുകുള്‍ വാസ്‌നിക് കണ്‍വീനറായ സമിതിയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഇന്ത്യാ മുന്നണിയില്‍ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് നേതൃത്വം കൊടുക്കുക ഇവരാണ്. ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് തൊട്ടു മുൻപാണ് കോണ്‍ഗ്രസ് പ്രത്യേക സമിതി രൂപീകരിച്ചത്.

അതേസമയം ഇന്ത്യാ മുന്നണിയുടെ നിര്‍ണായക യോഗം ഡല്‍ഹി അശോക ഹോട്ടലില്‍ ചേരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സഖ്യത്തിലെ ഏകോപന സമിതി അംഗങ്ങളും മറ്റ് പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്

 

Exit mobile version