Site icon Malayalam News Live

കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സിജെ റോയ് ആത്മഹത്യ ചെയ്ത നിലയിൽ; ഇഡി റെയ്‌ഡിനിടെ സ്വയം വെടിയുതിർക്കുകയായിരുന്നു

ഇഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു അദ്ദേഹത്തിന്. ബെംഗളൂരുവിലെ ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സിജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.

Exit mobile version