Site icon Malayalam News Live

കിണറ്റിൽ കരിയോയിൽ ഒഴിച്ചു; മൂന്ന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി, സംഭവം കോട്ടയത്ത്

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കിണറ്റിൽ കരിയോയിൽ ഒഴിച്ചതായി പരാതി. കോട്ടയം സ്വദേശി വല്ലപ്പുഴയിൽ ഷാനവാസിൻ്റെ കിണറ്റിലാണ് കരിയോയിൽ ഒഴിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ കിണറ്റിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് കരിയോയിൽ ഒഴിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഷാനവാസിനെ കൂടാതെ അയൽവാസികളായ മൂന്ന് കുടുംബവും ഈ കിണറ്റിൽ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളത്തിൽ കരിയോയിൽ വീണതോടെ ഇവരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കുടുംബങ്ങൾ.

Exit mobile version