വർക്കലയിൽ യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; മൂന്ന് യുവാക്കൾ പിടിയിൽ, സംഭവം വർക്കലയിൽ
