Site icon Malayalam News Live

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചു; ഒറ്റയടിക്ക് സിലിണ്ടറിന് കൂട്ടിയത് 29 രൂപ

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ എണ്ണ കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലുള്ള കപ്പലുകൾക്ക് കർശനമായ സന്ദേശം നൽകി. ആഗോള എണ്ണ വ്യാപാരത്തിന്‍റെ സിരയായ ഹോർമുസ് അടച്ചത് ലോക വിപണിയെ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിയിലാക്കും.

Exit mobile version