Site icon Malayalam News Live

തുമ്മലിൽ അറുപത്തികാരന്റെ വൻകുടൽ പുറത്തേക്ക് തെറിച്ചു, സാധാരണ കേസെന്ന് വിദഗ്ദർ

വാഷിംഗ്‌ടൺ: അലർജി സംബന്ധമായി എല്ലാവർക്കും തുമ്മൽ സ്വാഭാവികമാണ്. തുമ്മി പോകുന്നത് ചിലപ്പോഴൊക്കെ നല്ലതാണെന്ന് ഡോക്ടർമാർ പോലും പറയുന്നുണ്ട്. നമ്മുടെ ശരീരത്തിലെ അണുക്കൾ തുമ്മലിലൂടെ പുറത്തുപോകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

എന്നാൽ, തുമ്മലിൽ വൻകുടൽ പുറത്തുവന്നാലോ..? അമ്പരക്കണ്ട. ശക്തമായ തുമ്മലിന് പിന്നാലെ 63കാരന്റെ വൻകുടൽ പുറത്തേക്ക് വന്നതായാണ് റിപ്പോർട്ട്. ഫ്ലോറിഡയിൽ നിന്നുള്ള 63കാരനാണ് ഈ അനുഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഭാര്യയ്‌ക്കൊപ്പം ഒരു റെസ്റ്റോറന്റിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. 63കാരന് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടായിരുന്നതായും അടുത്തിടെ അടിവയറ്റിലെ ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്നതായും റിപ്പോർട്ട് ഉണ്ട്. പുറത്തുവന്ന വൻകുടൽ ശസ്‌ത്രക്രിയയിലൂടെ അകത്ത് വച്ചു.

ഇത് ഒരു അസാധാരണ കേസാണെന്നാണ് വിദഗ്ദർ പറയുന്നത്. 63കാരൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ശക്തമായി തുമ്മുകയും തുടർന്ന് ചുമയ്ക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന് അടിവയറ്റിൽ ശക്തമായ വേദന അനുഭവപ്പെട്ടു.

തുടർന്ന് അടിവയർ പരിശോധിക്കുമ്പോഴാണ് അടുത്തിടെ ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് നിന്ന് പിങ്ക് നിറത്തിലുള്ള ട്യൂബ് പുറത്തേക്ക് കിടക്കുന്നതായി കണ്ടത്. പിന്നാലെ അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്ന് ശസ്ത്രക്രിയാ വിദഗ്ദർ ശ്രദ്ധാപൂർവം ശസ്ത്രക്രിയയിലൂടെ വൻകുടൽ തിരിച്ച് വച്ചു. വൻകുടലിന് പരിക്കുകൾ പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അടിവയർ വീണ്ടും തുറക്കാതിരിക്കാൻ മൂന്ന് യൂറോളജ് സർജന്മാർ എട്ടോളം തുന്നൽ അടിവയറ്റിൽ ചെയ്തതായും റിപ്പോർട്ടുണ്ട്. ആറ് ദിവസം ആശുപത്രിയിൽ കിടന്ന ശേഷം 63കാരനെ ഡിസ്‌ചാർജ് ചെയ്തു.

Exit mobile version