കോട്ടയം: മലയാളികളുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി.
രാവിലെയും വെെകിട്ടും ചായയോ കാപ്പിയോ കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കാപ്പി മധുരം ചേർക്കാതെ കുടിക്കുന്നത് പലർക്കും ഇഷ്ടമല്ല. കാരണം അതിന് ചവർപ്പ് കൂടുതലായിരിക്കും.
എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കൻ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് സാദ്ധ്യത കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്നും ഗവേഷകർ പറയുന്നു. 40നും 69നും ഇടയില്‍ പ്രായമായ രണ്ട് ല ക്ഷത്തിലധികം ആളുകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
മധുരമില്ലാത്ത കാപ്പി കുടിക്കുന്നവർ, പഞ്ചസാര ചേർത്ത കാപ്പി കുടിക്കുന്നവർ, കൃത്രിമ മധുരമിട്ട് കാപ്പി കുടിക്കുന്നവർ, കാപ്പി കുടിക്കാത്തവർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ അല്‍ഷിമേഴ്സ്, പാർക്കിൻസണ്‍സ് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 29 ശതമാനം മുതല്‍ 30 ശതമാനം വരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.
എന്നാല്‍ കാപ്പിയില്‍ കൃത്യമ മധുരമോ മധുരമോ ചേർത്തവരില്‍ ഇത് കണ്ടെത്തിയിട്ടില്ല. മധുരമില്ലാത്ത കാപ്പിയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിൻ ബി2, വിറ്റാമിൻ ബി 3, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
