Site icon Malayalam News Live

തൊട്ടാൽ പൊള്ളുന്ന വില! തേങ്ങ കിലോയ്ക്ക് 75 രൂപ; വെളിച്ചെണ്ണ കിലോയ്ക്ക് 275 രൂപ രൂപ; കേരളത്തില്‍ വില വർധനവിന് പിന്നില്‍ തമിഴ്നാട് ലോബിയുടെ ഇടപെടൽ

കൊച്ചി: തേങ്ങ കിലോയ്ക്ക് 75രൂപ. വെളിച്ചെണ്ണ കിലോയ്ക്ക് 275രൂപ കടന്നു. കേരളത്തില്‍ തേങ്ങയും വെളിച്ചെണ്ണയും തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ തുടരുന്നതിനു പിന്നില്‍ തമിഴ്നാട് ലോബിയുടെ ഇടപെടലും ശക്തം.

കർഷകർക്ക് വില കിട്ടുന്നുണ്ടെങ്കിലും ഉത്പാദനം കുറവായതിനാല്‍ നേട്ടമില്ല. തമിഴ്നാട്ടില്‍ വരള്‍ച്ചയായതോടെ വിളവ് കുറഞ്ഞു. ഇതോടെ കേരളത്തില്‍ തമിഴ്നാട് ലോബി പിടി മുറുക്കി.

നാഫെഡും അഗ്രി മാർക്കറ്റിംഗ് ബോർഡും തമിഴ്നാട്ടില്‍ ഉയർന്ന വിലയ്ക്കാണ് തേങ്ങയും കൊപ്രയും സംഭരിക്കുന്നത്. അതുകൊണ്ട് അവിടെയുള്ള സ്വകാര്യലോബികള്‍ മുതലാകുന്ന വിലയ്ക്ക് കേരളത്തില്‍ നിന്ന് തേങ്ങ സംഭരിക്കുന്നു.

കാങ്കയം,പൊള്ളാച്ചി എന്നിവിടങ്ങളിലെ ഏജന്റുമാരാണ് പ്രധാനമായും രംഗത്തുള്ളത്. കൊപ്രാ ബിസിനസിന്റെ പ്രധാനകേന്ദ്രമായ കാങ്കയത്തേയ്ക്കാണ് കൂടുതല്‍ തേങ്ങ എത്തിക്കുക.

സർക്കാർ സംഭരണ സംവിധാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ തുക ലഭിക്കുന്നതിനാല്‍
കേരളത്തിലെ കർഷകർക്ക് സംതൃപ്തി. റിസ്ക്കെടുക്കേണ്ടെന്നാണ് കർഷക ഫെഡറേഷനുകളുടെ പക്ഷം. കിലോയ്ക്ക് 55-65 രൂപയ്ക്ക് വില്‍ക്കും.

Exit mobile version