Site icon Malayalam News Live

ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കില്ല’: കോയമ്പത്തൂരില്‍ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ സുലൂർ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പത്തുവയസ്സുകാരിയെ കണ്ണമ്പാളയം തടാകത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരടങ്ങുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി വീടിനടുത്ത് പലചരക്ക് സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോയപ്പോഴാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊടുംക്രൂരതയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പോലീസ് സ്റ്റേഷന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചു.

 

ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വ്യക്തമാക്കി. കോയമ്പത്തൂരില്‍ പത്തുവയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരമായ സംഭവം കടുത്ത ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം അമാനുഷികവും ക്ഷമിക്കാനാവാത്തതുമായ ക്രിമിനല്‍ കുറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല,” എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

 

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കുന്നതുവരെ മോർച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം കടുത്ത നിലപാട് എടുത്തതിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം പുറത്തുവന്നത്. പുതിയ സർക്കാർ വന്നിട്ടും മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാത്തോഡ് അന്വേഷണ പുരോഗതി വിലയിരുത്താൻ കോയമ്പത്തൂരിലേക്ക് തിരിച്ചു. തമിഴ്‌നാട് മന്ത്രി എം.എസ് സമ്പത്ത്, സുലൂർ മണ്ഡലം ടിവികെ എംഎല്‍എ എൻ.എം സുകുമാർ എന്നിവർ ഇഎസ്‌ഐ ആശുപത്രിയിലെത്തി കുടുംബത്തെ കണ്ട് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.

Exit mobile version