Site icon Malayalam News Live

അമേരിക്കൻ സൈനിക താവളം ആക്കുന്നതിന് ഇന്ത്യയെ വിട്ടു കൊടുക്കാൻ കേന്ദ്ര സർക്കാർ മടിക്കില്ല, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൽപ്പനകളെ ശിരസ്സാവഹിക്കാൻ തയ്യാറായി നിൽക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അമേരിക്കൻ സൈനിക താവളം ആക്കുന്നതിന് ഇന്ത്യയെ വിട്ടു കൊടുക്കാൻ പോലും കേന്ദ്ര സർക്കാർ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇസ്രായേൽ അനുകൂല നിലപാടിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത് അമേരിക്കൻ സ്വാധീനമാണ്. ആയുധകരാറുകളും സൈനിക സഹായവുമെല്ലാം ആണ് അതിന് കാരണം. രാജ്യത്തിൻ്റെ പൊതുനിലപാടിനെതിരെയാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മതാധിഷ്ഠിത രാഷ്ട്രീയം ശക്തമാകുമ്പോൾ ആ രാജ്യം തകർന്നടിയും. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൽപ്പനകളെ ശിരസ്സാവഹിക്കാൻ തയ്യാറായി നിൽക്കുകയാണ് കേന്ദ്രം. സാമ്രാജ്യത്വത്തിന്റെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് യുദ്ധോപകരണങ്ങൾ വിൽക്കുന്നതിലൂടെയാണ്.

കൂടുതൽ സാമ്പത്തിക വളർച്ചയ്ക്കായി സാമ്രാജ്യത്വം യുദ്ധങ്ങൾ സൃഷ്ടിക്കുന്നുവെന്നും അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ യുദ്ധവിരുദ്ധ സംഗമത്തിൽ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version