Site icon Malayalam News Live

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ പോലീസ് വാഹനമിടിച്ചു; ആളപായമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ പോലീസ് വാഹനമിടിച്ചു.

എം.സി.റോഡില്‍ നടന്ന അപകടത്തില്‍ ആർക്കും പരിക്കില്ല.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പരിസരത്തുവെച്ചാണ് അപകടം നടന്നത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് തിരികെ വരുന്ന വഴിയാണ് തൊട്ടുപിന്നാലെ വന്നിരുന്ന അകമ്പടി വാഹനം പെട്ടെന്നു ബ്രേക്കിട്ടത്. ഇതിന് പിന്നാലെ വന്നിരുന്ന പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെ വാഹനമാണ് അകമ്പടി വാഹനത്തിലേയ്ക്ക് ഇടിച്ചുകയറിയത്.

തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം സംഭവസ്ഥലത്ത് അഞ്ചുമിനിട്ടോളം നിർത്തിയിട്ടിരുന്നു. ഇതിന് ശേഷമാണ് വാഹനവ്യൂഹം അവിടം കടന്നുപോയത്.

വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചത് ഒഴിച്ചാല്‍ ആർക്കും പരിക്കില്ല .

Exit mobile version