Site icon Malayalam News Live

ഗുരുവായൂർ ദർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി; 1000 രൂപ ടിക്കറ്റെടുത്താണ് ഗുരുവായൂരിൽ ദർശനം നടത്തിയത്, വിഐപി ദർശനമെന്ന ആരോപണം തെറ്റ്

ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.

അതേസമയം വിഐപി ദര്‍ശനത്തിന് അനുവാദമില്ലാത്ത ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ദര്‍ശനം നടത്തിയ വിവാദത്തില്‍ പ്രതികരിച്ച് നേരത്തെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് രംഗത്തെത്തിയിരുന്നു. ദര്‍ശനം നിയമനാസൃതമാണോ എന്ന് പരിശോധിക്കുമെന്നാണ് ഗോപിനാഥ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിയമാനുസൃതമാണെന്നും നെയ് വിളക്ക് ശീട്ടാക്കിയാണ് ദര്‍ശനം നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്ററും പ്രതികരിച്ചു.

Exit mobile version