Site icon Malayalam News Live

മഴ പെയ്യും; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പുതുക്കിയ മുന്നറിയിപ്പിങ്ങനെ…

തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ പരക്കെ മഴ.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാത്രി മുതല്‍ മഴ കിട്ടുന്നുണ്ട്. നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Exit mobile version