Site icon Malayalam News Live

ക്ലീൻ കേരള കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജരാകാൻ അവസരം; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: അസ്സിസ്റ്റന്റ് മാനേജരാകാൻ ബിരുദധാരികള്‍ക്കും അവസരം. ക്ലീൻ കേരള കമ്ബനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസിലാണ് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് ഒഴിവുള്ളത്.

കരാർ നിയമനമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത.

എൻജിനിയറിംഗ് ബിരുദം, എം.ബി.എ, എം.എസ്.ഡബ്ല്യൂ, എം.ടെക് തുടങ്ങിയ അധിക യോഗ്യതകള്‍ ഉള്ളവർക്ക് അഭിമുഖത്തിന് അഞ്ചുമാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികള്‍ക്ക് അഞ്ചുവർഷവും ബിരുദാനന്തര ബിരുദധാരികള്‍ക്ക് മൂന്നുവർഷവും തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസിനകം.

കമ്ബനിയുടെ വെബ്സൈറ്റില്‍ നിന്നുമുള്ള അപേക്ഷാഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള അപേക്ഷ ജൂണ്‍ 11 ന് വൈകിട്ട് 5 ന് മുമ്ബായി സമർപ്പിക്കണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കും. വിശദവിവരങ്ങള്‍ക്ക്: 0471-2724600. വെബ്സൈറ്റ്: www.cleankeralacompany.com

Exit mobile version