Site icon Malayalam News Live

‘ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല’; ഇത് കേരളം നല്‍കുന്ന ഉറപ്പ്; നേറ്റിവിറ്റി കാർഡ് നടപ്പില്‍ വരും; ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ആരും അന്യരാവില്ലെന്നും നേറ്റിവിറ്റി കാർഡ് നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നല്‍കുമെന്ന സംസ്ഥാന സർക്കാരിന്‍റെ ഉറച്ച നിലപാടിന്‍റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്‍റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബില്‍, 2026 എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരാള്‍ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‍റെ മാതൃകയില്‍ ജനനം, സ്ഥിരം മേല്‍വിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നല്‍കുന്നതിനും, അത് കേരള സർക്കാർ നല്‍കുന്ന സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.

Exit mobile version