Site icon Malayalam News Live

തിയറ്ററില്‍ നഗ്നനായി മുട്ടില്‍ ഇഴഞ്ഞു മോഷണം; യുവതികളുടെ പേഴ്സ് അടിച്ചുമാറ്റി; ദൃശ്യം സിസിടിവിയില്‍

തിരുവനന്തപുരം: സിനിമ തീയേറ്ററില്‍ നഗ്നനായി കയറി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയില്‍ കുടുങ്ങി.

ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം.
സിനിമ കാണാനെത്തിയ രണ്ട് യുവതികളുടെ പേഴ്സ് നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങിയത്.

തുടര്‍ന്ന് യുവതികള്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ തിയേറ്ററിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കണ്ടത് അത്ഭുതപെടുത്തുന്ന ദൃശ്യങ്ങളാണ്.

ആദ്യം തിയേറ്ററില്‍ കയറി സീറ്റില്‍ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റര്‍വെല്‍ സമയത്ത് പുറകില്‍ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് വസ്ത്രം മാറ്റി അടിവസ്ത്രം മാത്രം ധരിച്ച്‌ മുട്ടില്‍ ഇഴഞ്ഞു ഓരോരുത്തരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തി. സിനിമയില്‍ മുഴുകി ഇരിക്കുന്നവര്‍ ഇത് ശ്രദ്ധിക്കില്ല. ഈ രീതിയില്‍ ഇയാള്‍ മോഷണം പതിവായി നടത്തുന്നുണ്ടാകും എന്നാണ് സംശയം.

Exit mobile version