Site icon Malayalam News Live

വിജയത്തില്‍ മതിമറക്കരുതെന്ന് പറയും, വീട്ടിലെത്തിയാല്‍ തീര്‍ത്തുമൊരു സാധാരണക്കാരനാണ്; ജീത്തു ജോസഫിനെ കുറിച്ച്‌ ഭാര്യ

 

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. ക്രിമിനല്‍ മൈൻഡുള്ള സംവിധായകൻ എന്നൊക്കെയാണ് സഹപ്രവര്‍ത്തകരും ആരാധകരും ജീത്തുവിനെ വിളിക്കാറുള്ളത്.

മെമ്മറീസ്, ദൃശ്യം, ട്വല്‍ത്ത് മാൻ എന്നിങ്ങനെ നിരവധി മികച്ച ത്രില്ലര്‍ സിനിമകളാണ് ജീത്തു മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുറമെ മമ്മി ആൻഡ് മി, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ നല്ല കുടുംബ ചിത്രങ്ങളും ജീത്തു ഒരുക്കിയിട്ടുണ്ട്.
ഇപ്പോള്‍ നേരിന്റെ വിജയ തിളക്കത്തില്‍ നില്‍ക്കുകയാണ് ജീത്തു ജോസഫ്.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റായി മാറുകയാണ് ചിത്രം. ഈ വിജയത്തിലൂടെയെല്ലാം കടന്നുപോകുമ്ബോള്‍ ജീത്തുവിന് കരുത്തായി കൂടെയുള്ളത് അദ്ദേഹത്തിന്റെ കുടുംബം കൂടിയാണ്. ഭാര്യ ലിന്റയും മക്കളായ കാതറിനും ലെറ്റീനയും സിനിമയുടെ സ്ക്രിപ്റ്റ് വായന മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടാകുന്നവരാണ്.

ജീത്തുവിന് പുറകെ സിനിമയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് മൂവരും. മൂത്തമകള്‍ കാതറിൻ നേരില്‍ ജീത്തുവിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇളയമകള്‍ ലെറ്റീന ജീത്തുവിന്റെ പ്രൊഡക്ഷൻ കമ്ബനിയിലാണ്. ഇപ്പോഴിതാ ആ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജീത്തുവിന്റെ ഭാര്യയും മക്കളും. ലെറ്റ് മീ ടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൂവരും. വീട്ടിലെത്തിയാല്‍ തീര്‍ത്തുമൊരു ഫാമിലി മാനാണ് ജീത്തുവെന്ന് ഭാര്യ പറയുന്നു

Exit mobile version