Site icon Malayalam News Live

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാത്തവർക്കായി ഇതാ സന്തോഷ വാര്‍ത്ത; 10 സ്പെഷ്യല്‍ ട്രെയിനുകളും 38 അധിക സര്‍വീസുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ കേന്ദ്ര റെയില്‍വെ മന്ത്രാലയം.

10 ട്രെയിനുകളാണ് കൂടുതലായി ഏർപ്പെടുത്തിയത്. ഇവ 38 സർവീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു.

സ്പെഷ്യല്‍ സർവീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു. മുംബൈ, ഡൽഹി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.

ഇൻഡിഗോ വിമാന പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ മലയാളികള്‍ക്ക് ആശ്വാസമാകും.
പൊതുവെ അവധിക്കാലങ്ങളില്‍ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തോന്നുംപോലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് യാത്രാക്ലേശം ഒരു പരിധി വരെ കുറയ്ക്കാനാകും.

Exit mobile version