Site icon Malayalam News Live

റെക്കോര്‍ഡ് വേഗത്തില്‍ വിറ്റുതീരുന്നു; 7 ദിവസം കൊണ്ട് ആകെ അച്ചടിച്ച 20 ലക്ഷം ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റുകളില്‍ സിംഹഭാഗവും തീര്‍ന്നു; കൂടുതൽ വിറ്റഴിച്ചത് പാലക്കാട് ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്തുമസ് – നവവത്സര ബമ്പർ 2024 – 25 ലോട്ടറിക്ക് റെക്കോഡ് വില്പന.

ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് വില്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിവേഗ വില്പനയാണ് ഇപ്പോള്‍ നടക്കുന്നത്.

ആകെ ഇരുപത് ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിവരെ 13,48,670 ടിക്കറ്റുകളും വിറ്റു പോയി. 2,75,050 ടിക്കറ്റുകള്‍ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്.

1,53,400 ടിക്കറ്റുകള്‍ ചെലവഴിച്ച്‌ തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

Exit mobile version