Site icon Malayalam News Live

കുര്‍ബാന തര്‍ക്കത്തില്‍ സമവായം; ക്രിസ്മസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുര്‍ബാന; തീരുമാനവുമായി അതിരൂപത സംരക്ഷണ സമിതി

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം.

ക്രിസ്തുമസ് ദിനത്തില്‍ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുര്‍ബാന സിനഡ് നിര്‍ദേശിച്ച രീതിയിലാകുമെന്ന് അതിരൂപതാ സംരക്ഷണ സമിതി അറിയിച്ചു.

എന്നാല്‍ വരും ദിവസങ്ങളില്‍ ജനാഭിമുഖ കുര്‍ബാന തുടരും. മാര്‍പ്പാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ക്രിസ്തുമസ് ദിനം മുതല്‍ സിറോ മലബാര്‍ സഭയിലെ എല്ലാ പളളികളിലും സിനഡ് കുര്‍ബാന ചൊല്ലണമെന്ന് മാര്‍പ്പാപ്പ നേരിട്ട് നിര്‍ദേശിച്ചിരുന്നു. ഉത്തരവ് അവഗണിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.

Exit mobile version