Site icon Malayalam News Live

ആകെ ആശയക്കുഴപ്പം; സമ്മാനഘടനയില്‍ മാറ്റം വരുത്തിയതോടെ പ്രതിസന്ധി; ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിറുത്തിവച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിർത്തിവച്ചു.

സമ്മാനഘടനയിലെ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോട്ടറി ടിക്കറ്റിന്റെ പ്രിന്റിംഗ് താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സമ്മാനഘടനയില്‍ മാറ്റം വരുത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പിന് ശേഷം ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ വില്പന ആരംഭിക്കുകയാണ് പതിവ്. എന്നാല്‍ പൂജാ ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷവും ക്രിസ്മസ് ബമ്പറിന്റെ വില്പന ആരംഭിച്ചിട്ടില്ല.

ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെ ലോട്ടറി ഏജന്റുമാർ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാല്‍ അച്ചടി നിർത്തിവച്ചത്.

Exit mobile version