Site icon Malayalam News Live

വയനാട് ചൂണ്ടേൽ വാഹനാപകടം; ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പോലീസ്; കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

വയനാട്:  വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തുവരുന്നത്. കേസിൽ സഹോദരങ്ങളായ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിട്ടുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് ചുണ്ടേൽ വച്ച് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് . ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷായ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി സുബിൽ ഷായ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Exit mobile version