Site icon Malayalam News Live

രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഡ്രോയറിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചു; ചിങ്ങവനം സ്വദേശി അറസ്റ്റിൽ

കോട്ടയം: ചിങ്ങവനം പോളച്ചിറയിൽ വീടുകയറി സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചിങ്ങവനം പാറപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ ഹരീഷ് കുമാർ (49) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

പോളച്ചിറ സ്വദേശിയായ തെക്കേപ്പുരവീട്ടിൽ ശരത്തിൻ്റെ വീട്ടിൽ രാത്രി സമയത്ത് വീടിന്റെ ജനൽപ്പാളികൾ അറുത്തുമാറ്റി അകത്ത് കടന്ന പ്രതി, ഡ്രോയറിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചെടുക്കുകയായിരുന്നു.

സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് എസ്. ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നാദിർഷാൻ, മനോജ് എം.ആർ., കൃഷ്ണകുമാർ, സി പി ഓ മാരായ റിങ്കു, രാജീവ്‌, ശ്രീലാൽ, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മോഷണം പോയ സ്വർണം കേളൻകവലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച നിലയിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version