Site icon Malayalam News Live

ചിങ്ങവനത്ത് സംഘർഷം: ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് പോലീസ്: കുറിച്ചി സ്വദേശികൾ അറസ്റ്റിൽ

ചിങ്ങവനം: ചിങ്ങവനത്ത് കോയിപ്പുറം ജംഗ്ഷനിൽ ഉണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുറിച്ചി ഇത്തിത്താനം ആര്യഭവൻ വീട്ടിൽ രാജീവ് ആർ.നായർ (33), കുറിച്ചി മലകുന്നം കുരവേലിൽ വീട്ടിൽ രാജു കെ.കെ (51), കുറിച്ചി മലകുന്നം കുറിഞ്ഞിപ്പറമ്പിൽ വീട്ടിൽ സോണി (35) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

23 തീയതി വൈകിട്ട് ആറുമണിയോടുകൂടി കുറിച്ചി മലകുന്നം കോയിപ്പുറം ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിൽ വച്ച് രാജുവിനെയും, സോണിയെയും കണ്ട രാജീവ് ഇവരുമായി പരസ്പരം വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് രാജീവ് വെയിറ്റിംഗ് ഷെഡിന്റെ ഷെഡിന്റെ സൈഡിൽ ഒളിപ്പിച്ചു വച്ചിരുന്ന വടിവാൾ കൊണ്ട് രാജുവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വടിവാൾ കൈക്കലാക്കിയ രാജുവും, സോണിയും കൂടി രാജീവിനെയും ആക്രമിച്ചു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരു കൂട്ടരെയും പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ സഞ്ജിത്ത്, പ്രകാശ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജീവിനും, സോണി തോമസിനും ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Exit mobile version