Site icon Malayalam News Live

കോട്ടയം ചിങ്ങവനത്ത് ഒളിഞ്ഞിരുന്ന് വീടിന്റെ ജനൽ വഴി യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: ഒളിഞ്ഞിരുന്ന് വീടിന്റെ ജനൽ വഴി യുവതിയുടെ ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ വീട്ടിൽ അഖിൽ പി.ബി (31) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ക്രിസ്മസിന് തലേദിവസം രാത്രി 11 മണിയോടുകൂടി യുവതിയുടെ കിടപ്പുമുറിയുടെ ജനലിന് സമീപം പുറത്ത് മറഞ്ഞിരുന്ന് യുവതിയുടെ വീഡിയോ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.ഇത് കണ്ട് യുവതി ബഹളംവച്ചതിനെ തുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയും ചെയ്തു.

തുടർന്ന് അടുത്തദിവസം യുവതിയെ വീഡിയോ കാണിച്ച് അഖിൽ നിരന്തരം ശല്യം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version